ച​ർ​ച്ച​ക​ൾ​ക്ക് ത​ട​സം ഭീ​ക​ര​ർ​ക്കു​ള്ള പാ​ക് പി​ന്തു​ണ: അ​മേ​രി​ക്ക
Tuesday, October 22, 2019 9:46 AM IST
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ‍​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കു​ള്ള പ്ര​ധാ​ന ത​ട​സം അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദി​ത്തി​ന് ഇ​സ്‌​ലാ​മാ​ബാ​ദ് ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണെ​ന്ന് അ​മേ​രി​ക്ക. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നു. എ​ന്നാ​ൽ ഭീ​ക​ര​ർ​ക്ക് പാ​ക്കി​സ്ഥാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് പ്ര​ധാ​ന ത​ട​സം. 1972 ലെ ​സിം​ല ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്ന് ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു- യു​എ​സ് ദ​ക്ഷി​ണ​മ​ധ്യ ഏ​ഷ്യ സ്റ്റേ​റ്റ് അ​സി. സെ​ക്ര​ട്ട​റി അ​ലി​സ് ജി. ​വെ​ൽ​സ് പ​റ​ഞ്ഞു.

2006-07 കാ​ല​ത്ത് ന​ട​ന്ന പ്ര​തി​നി​ധി ച​ർ​ച്ച​ക​ളി​ലൂ​ടെ കാ​ഷ്മീ​ർ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം നി​ര​വ​ധി വി​ഷ‍​യ​ങ്ങ​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ല​ഷ്ക​ർ ഇ ​ത​യ്ബ, ജ​യ്ഷ്- ഇ ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ അ​ഭ​യം ന​ൽ​കു​ന്ന​ത് മേ​ഖ​ല​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്നു. ഭീ​ക​ര​രു​ടെ ന​ട​പ​ടി​ക​ൾ​ക്ക് പാ​ക് അ​ധി​കൃ​ത​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അ​വ​ർ‌ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഏ​ത് സ​ഫ​ല​മാ​യ ച​ർ​ച്ച​ക​ളു​ടെ​യും അ​ടി​ത്ത​റ പാ​ക്കി​സ്ഥാ​ൻ അ​തി​ന്‍റെ മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക് എ​തി​രെ​യെ​ടു​ക്കു​ന്ന ശ​ക്ത​മാ​യ​തും സു​സ്ഥി​ര​മാ​യ​തു​മാ​യ ന​ട​പ​ടി​ക​ളാ​ണ്. കാ​ഷ്മീ​രി​ക​ളു​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള കാ​ഷ്മീ​രി​ക​ളു​ടെ അ​വ​കാ​ശ​ത്തെ യു​എ​സ് പി​ന്തു​ണ​യ്ക്കു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ ഭീ​തി​യും സം​ഘ​ർ​ഷ​വും പ​ര​ത്തു​ന്ന ഭീ​ക​ര​രു​ടെ ന​ട​പ​ടി​ക​ളെ അ​പ​ല​പി​ക്കു​ന്ന​താ​യും വെ​ൽ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.