ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ചെ​ന്ന് സം​ശ​യം: കെ.​മു​ര​ളീ​ധ​ര​ൻ
Tuesday, October 22, 2019 12:24 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. വോ​ട്ട് മ​റി​ക്കാ​നാ​ണ് ബി​ജെ​പി സു​രേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​കാം. എ​ൻ​എ​സ്എ​സി​ന്‍റെ പ​ര​സ്യ​പി​ന്തു​ണ മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ യു​ഡി​എ​ഫി​ൽ നി​ന്ന് അ​ക​റ്റി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കെ.​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രെ സി​പി​ഐ സംസ്ഥാന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ട് മ​റി​ക്ക​ൽ ആ​രോ​പ​ണം പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണ്. എ​ൻ​എ​സ്എ​സ് ആ​ർ​ക്കും വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ചി​ല​രു​ടെ വ്യാ​ഖ്യാ​നം മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.