തീവ്രമഴ പെയ്യില്ല; എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും റെ​ഡ് അ​ല​ർ​ട്ട് പി​ന്‍​വ​ലി​ച്ചു
Tuesday, October 22, 2019 1:31 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ ന​ൽ​കി​യി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. ഇ​ന്ന് രാ​വി​ലെ പത്തിന് പ്ര​സി​ദ്ധീ​ക​രി​ച്ച ബു​ള്ള​റ്റി​നി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി​രു​ന്നു റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നത്. 24 മ​ണി​ക്കൂ​റി​ൽ 205 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് (അ​തി​തീ​വ്ര മ​ഴ) പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച പ​ക​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന പ്ര​വ​ച​ന​ത്തെ തു​ട​ര്‍​ന്നു റെ​ഡ് അ​ല​ർ​ട്ട് പിൻവലിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.