അ​ഭി​ജി​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ അ​ഭി​മാ​നി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
Tuesday, October 22, 2019 2:48 PM IST
ന്യൂ​ഡ​ൽ​ഹി: നൊ​ബേ​ൽ പു​ര​സ്കാ​രം ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഭി​ജി​ന്‍റെ നേ​ട്ട​ങ്ങ​ളി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​വും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. അ​ഭി​ജി​ത്തു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച മി​ക​ച്ച​താ​യി​രു​ന്നു. മ​നു​ഷ്യ​ന്‍റെ ഉ​ന്ന​തി​ക്കാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​നി​വേ​ശം വ്യ​ക്ത​മാ​യി കാ​ണാ​നാ​യി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ​ര​വും സ​മ​ഗ്ര​വു​മാ​യ ച​ർ​ച്ച ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ത്തി​ൽ ഇ​ന്ത്യ അ​ഭി​മാ നി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്ന​താ​യും മോ​ദി ട്വീ​റ്റ് ചെ​യ്തു.

അ​ഭി​ജി​ത് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ ശ​ക്ക​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നോ​ട്ടു നി​രോ​ധ​ന​വും ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്ക്ക് ആ​ക്കം കൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യും അ​ഭി​തി​നെ​തി​രെ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. നൊ​ബേ​ൽ പു​ര​സ്കാ​ര ല​ബ്ദി​യി​ൽ അ​ഭി​ജി​തി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.