സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജ​ലീ​ൽ
Tuesday, October 22, 2019 8:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും ഇ​ട​പെ​ട്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​ന്ത്രി​യു​ടെ മ​റു​പ​ടി. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ താ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

പ​രീ​ക്ഷ​യി​ലെ പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഉ​ത്ത​ര​വി​റ​ക്കി​യ​ത് വൈ​സ്‌​ചാ​ൻ​സ​ല​ർ ആ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നേ​ര​ത്തെ, മ​ന്ത്രി ജ​ലീ​ൽ പ​രീ​ക്ഷാ ന​ട​ത്തി​ൽ ഇ​ട​പെ​ട്ടെ​ന്നും പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല ആ​റം​ഗ സ​മി​തി​ക്കു ന​ല്‍​കി​യെ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്.

പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​നും ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചെ​ന്നും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​യ​മി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു. മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം വൈ​സ് ചാ​ൻ​സ​ല​ർ ന​ട​പ്പാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ചു​മ​ത​ല സ​മി​തി​ക്കാ​യി മാ​റി. ഇ​തോ​ടെ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ന​ഷ്ട​മാ​യി. ഡീ​നി​ന് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​തും ച​ട്ട​വി​രു​ദ്ധ​മാ​ണ്- എ​ന്നി​വ​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.