അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 15 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, October 23, 2019 5:00 AM IST
കാ​ബൂ​ൾ: വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 15 പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. കു​ണ്ഡൂ​സ് പ്ര​വി​ശ്യ​യി​ലെ അ​ലി അ​ബാ​ദ് ജി​ല്ല​യി​ലെ ചെ​ക്കു​പോ​സ്റ്റി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഏ​റ്റു​മു​ട്ട​ലി​ൽ എ​ട്ട് ഭീ​ക​ര​രെ വ​ധി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സും ഭീ​ക​ര​രും ത​മ്മി​ലു​ള്ള വെ​ടി​വ​യ്പ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു നി​ന്ന​താ​യാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ബു​ള്ള മു​ജാ​ഹി​ദ് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചു. കു​ണ്ഡൂ​സി​ലെ വി​വി​ധ ജി​ല്ല​ക​ൾ താ​ലി​ബാ​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.