കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര: ഷാ​ജു​വി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും
Wednesday, October 23, 2019 6:27 AM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശം. ബു​ധ​നാ​ഴ്ച എ​സ്പി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഭാ​ര്യ സി​ലി ജീ​വി​ച്ചി​രി​ക്കെ​ത​ന്നെ ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

സി​ലി​യു​ടെ മൃ​ത​ദേ​ഹം ഓ​മ​ശേ​രി​യി​ലെ ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​പ്പോ​ൾ സി​ലി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ജോ​ളി ഏ​റ്റു​വാ​ങ്ങി​യ​ത് ഷാ​ജു​വി​നെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. സി​ലി​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജു, സി​ലി​യു​ടെ സ​ഹോ​ദ​ര​ൻ സി​ജോ തു​ട​ങ്ങി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​ട്ടും അ​ത്ര​യും ബ​ന്ധ​മി​ല്ലാ​ത്ത ജോ​ളി ആ​ഭ​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​ൻ കാ​ര​ണം ഷാ​ജു​വി​ന് ജോ​ളി​യു​മാ​യി നേ​ര​ത്തെ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന്‍റെ ശ​ക്ത​മാ​യ തെ​ളി​വാ​യാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ൽ.

സി​ലി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന് സ​ഹോ​ദ​ര​നാ​യ സി​ജോ വാ​ശി​പി​ടി​ച്ച​പ്പോ​ൾ ഷാ​ജു​വും ജോ​ളി​യും ചേ​ർ​ന്ന് എ​തി​ർ​ത്ത​തും ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ തെ​ളി​വാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ടു​വി​ൽ സി​ജോ വ​ഴ​ങ്ങി​യ​പ്പോ​ൾ പോ​സ്റ്റ്മോ​ർ​ട്ടം വേ​ണ്ടെ​ന്ന് എ​ഴു​തി ഒ​പ്പി​ട്ടു​കൊ​ടു​ക്കാ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് സി​ജോ​യെ നി​ർ​ബ​ന്ധി​ച്ചു. എ​ന്നാ​ൽ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ൽ മാ​ന​സി​ക​നി​ല തെ​റ്റി​യ സി​ജോ ഒ​ന്നി​നും ത​യാ​റാ​കാ​തെ നി​ല​ത്തി​രു​ന്ന് ക​ര​ഞ്ഞു. പി​ന്നീ​ട് കേ​സോ മ​റ്റോ ഉ​ണ്ടാ​യാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​തി​രു​ന്ന​തി​ന്‍റെ കു​റ്റം സി​ജോ​യു​ടെ മേ​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ജോ​ളി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി​ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.