ബി​ജെ​പി എം​എ​ൽ​എ​യു​ടെ പാ​ർ​ട്ടി പ​താ​ക അ​ഴി​പ്പി​ച്ച് അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല
Wednesday, October 23, 2019 9:11 AM IST
അ​ലി​ഗ​ഡ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ (എ​എം​യു) ബി​ജെ​പി എം​എ​ൽ​എ​യു​ടെ കാ​റി​ലെ പാ​ർ​ട്ടി പ​താ​ക നീ​ക്കി​യ​താ​യി പ​രാ​തി. സ​ർ​വ​ക​ല​ശാ​ല അ​ധി​കൃ​ത​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ബി​ജെ​പി എം​എ​ൽ​എ ദ​ൽ​ബി​ർ സിം​ഗ് ആ​രോ​പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളോ പ​താ​ക​യോ അ​നു​വ​ദി​ക്കാ​റി​ല്ല. അ​തി​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​താ​ക നീ​ക്കി​യ​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ന്‍റെ കൊ​ച്ചു​മ​ക​നെ കൂ​ട്ടാ​ൻ‌ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് എം​എ​ൽ​എ പ​റ​യു​ന്നു. കാ​മ്പ​സി​ന്‍റെ ക​വാ​ട​ത്തി​ൽ​വ​ച്ച് ഗാ​ർ​ഡ് വാ​ഹ​നം ത​ട​യു​ക​യും ഡ്രൈ​വ​റോ​ട് പ​താ​ക നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​സ​മ​യം ദ​ൽ​ബി​ർ‌ സിം​ഗ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​താ​ക നീ​ക്കി​യ ശേ​ഷ​മാ​ണ് വാ​ഹ​നം അ​ക​ത്തേ​ക്കു ക​ട​ത്തി​വി​ട്ട​തെ​ന്നും എം​എ​ൽ​എ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.