ഐ​എ​സ്എ​ൽ; ചെ​ന്നൈ​യി​നെ ത​ക​ർ​ത്ത് ഗോ​വ
Wednesday, October 23, 2019 11:33 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കെ​തി​രേ എ​ഫ്സി ഗോ​വ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍​ക്കാ​ണ് ഗോ​വ ചെ​ന്നൈ​യി​നെ ത​ക​ര്‍​ത്ത​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ക​ളം​നി​റ​ഞ്ഞ ഗോ​വ 30-ാം മി​നി​റ്റി​ല്‍ സെ​യ്മി​ന്‍​ലെ​ന്‍ ഡും​ഗ​ലി​ലൂ​ടെ മു​ന്നി​ലെ​ത്തി. ആ​ദ്യ​പ​കു​തി​യി​ൽ 1-0ത്തി​നു മു​ന്നി​ട്ടു നി​ന്ന ഗോ​വ 62-ാം മി​നി​റ്റി​ല്‍ ഫെ​റാ​ന്‍ കോ​റോ​മി​നാ​സി​ലൂ​ടെ ലീ​ഡ് ഉ​യ​ർ​ത്തി.

81-ാം മി​നി​റ്റി​ല്‍ കാ​ര്‍​ലോ​സ് പെ​ന​യാ​ണ് ഗോ​വ​യു​ടെ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി ചെ​ന്നൈ​യി​ന്‍റെ പെ​ട്ടി​യി​ൽ അ​വ​സാ​ന​ത്തെ ആ​ണി അ​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.