മ​റി​യം ന​വാ​സ് ഷെ​രീ​ഫും ആ​ശു​പ​ത്രി​യി​ൽ
Thursday, October 24, 2019 1:50 AM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ മ​റി​യം ന​വാ​സ് ഷെ​രീ​ഫും ആ​ശു​പ​ത്രി​യി​ൽ. ലാ​ഹോ​റി​ലെ സ​ർ​വീ​സ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​റി​യം ന​വാ​സി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​റി​യ​ത്തെ ആ​ശു​പ​ത്രി​യി​ലെത്തിച്ചത്. ഇ​തേ ആ​ശു​പ​ത്രി​യി​ൽ​ത​ന്നെ ചി​കി​ത്സ​യി​ലാ​ണ് ന​വാ​സ് ഷെ​രീ​ഫും.

മ​റി​യ​ത്തി​നെ പ​ല പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് വി​വ​രം. വി​വി​ഐ​പി-1 മുറിയി​ലാ​ണ് മ​റി​യ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ഐ​പി-2 മുറിയി​ലാ​ണ് ന​വാ​സ് ചി​കി​ത്സ​യി​ലു​ള്ള​ത്. ന​വാ​സ് ഷെ​രീ​ഫി​നെ കാ​ണാ​ൻ മ​റി​യ​ത്തി​നു പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

ചൗ​ധ​രി പ​ഞ്ച​സാ​ര മി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ത​ന്‍റെ പി​താ​വി​നെ കാ​ണാ​ൻ അ​നു​വ​ദി​ക്ക​ണെ​ന്ന് മ​റി​യം അഭ്യർഥിച്ചിരുന്നു. എ​ന്നാ​ൽ കോ​ട​തി മ​റി​യ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റി​യ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലു​ള്ള പി​താ​വി​നെ കാ​ണാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി മ​റി​യം ചൊ​വ്വാ​ഴ്ച ആ​രോ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ന​വാ​സ് ഷെ​രീ​ഫി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ര​ക്ത​ത്തി​ലെ പ്ളേ​റ്റ്‌ലെറ്റ് വ​ള​രെ താ​ഴ്ന്നു പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​വാ​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ന​വാ​സി​ന് ജ​യി​ലി​ൽ വ​ച്ച് വി​ഷം കൊ​ടു​ത്ത​താ​ണെ​ന്ന് മ​ക​ൻ ഹു​സൈ​ൻ ആ​രോ​പി​ച്ചി​രു​ന്നു. അ​ൽ അ​സീ​സാ സ്റ്റീ​ൽ മി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ ഏ​ഴു​വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ന​വാ​സ് ഷെ​രീ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.