ബി​എ​സ്എ​ൻ​എ​ൽ-​എം​ടി​എ​ൻ​എ​ൽ ല​യ​നം: കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ
Thursday, October 24, 2019 3:18 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​ന്പ​നി​ക​ളാ​യ ബി​എ​സ്എ​ൻ​എ​ലും എം​ടി​എ​ൻ​എ​ലും ല​യി​പ്പി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. ല​യ​ന​വും ദു​ർ​ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യും മു​ത​ലാ​ളി​ത്വ​വു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൈ​മു​ത​ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. സ്റ്റെ​പ് 1: ല​യ​നം, സ്റ്റെ​പ് 2 :ദു​ർ​ഭ​ര​ണം, സ്റ്റെ​പ് 3 : വ​ലി​യ ന​ഷ്ടം, സ്റ്റെ​പ് 4: കു​റ​ഞ്ഞ വി​ല​യ്ക്ക് മു​ത​ലാ​ളി​മാ​ർ​ക്ക് വി​ൽ​ക്കു​ക:- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

എം​ടി​എ​ൻ​എ​ലും ബി​എ​സ്എ​ൻ​എ​ലും ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് അ​റി​യി​ച്ചി​രു​ന്നു.

ഇ​രു ക​ന്പ​നി​ക​ളി​ലെ​യും 50 വ​യ​സ് ക​ഴി​ഞ്ഞ ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം വി​ര​മി​ക്ക​ൽ പ​ദ്ധ​തി (വി​ആ​ർ​എ​സ്) ന​ട​പ്പാ​ക്കും. ഇ​വ​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ഗ​വ​ൺ​മെ​ന്‍റ് 29,937 കോ​ടി രൂ​പ മു​ട​ക്കും. ക​ന്പ​നി​ക​ൾ വി​ല്ക്കു​ക​യോ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.