ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ സമരം പിൻവലിച്ചു
Thursday, October 24, 2019 6:30 AM IST
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ സമരം പിൻവലിച്ചു. 11 ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു നടത്തിവന്ന സ​​മ​​രമാണ് താരങ്ങൾ അവസാനിപ്പിച്ചത്. ഇതോടെ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20, ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​ക​​ൾ​​ക്ക് നടക്കുമെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് താരങ്ങൾ സമരം അവസാനിപ്പിച്ച് കളിക്കാൻ തയാറാണെന്ന് ‌അറിയിച്ചത്. താരങ്ങളുടെ ഒൻപത് ആവശ്യങ്ങൾ അംഗീകരിച്ചതായി ബിസിബി അധ്യക്ഷൻ നസ്മുൾ ഹസൻ പറഞ്ഞു.

ന​​വം​​ബ​​ർ മൂ​​ന്നി​​നാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​നം നിശ്ചയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.