ബു​ര്‍​ക്കി​നാ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Thursday, October 24, 2019 7:52 AM IST
ഓ​ഗ​ദു​ഗു: പ​ടി​ഞ്ഞാറൻ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ബു​ര്‍​ക്കി​നാ ഫാ​സോ​യി​ല്‍ ര​ണ്ടി​ട​ത്താ​യി ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഗ്വെ​ബി​ല, സി​ഡോ​ഗോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

‌സൈ​നി​ക വാ​ഹ​നം അ​ജ്ഞാ​ത​രാ​യ ആ‍​യു​ധ​ധാ​രി​ക​ൾ പ​തി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ‍‍​യു​ധ​ധാ​രി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.