പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി
Thursday, October 24, 2019 8:16 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അതിന് ശേഷമേ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങൂ. മഞ്ചേശ്വരത്ത് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയിട്ടുണ്ട്. ബാക്കി നാല് മണ്ഡലങ്ങളിലും 8.30 ഓടെ ആദ്യഫല സൂചനകൾ ലഭിച്ചു തുടങ്ങും.

മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്‍റെ നാല് സിറ്റിംഗ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. അരൂർ എൽഡിഎഫിന്‍റെ കൈയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.