അരൂരിൽ ഷാനിമോൾ ഉസ്മാൻ മുന്നിലെത്തി
Thursday, October 24, 2019 8:56 AM IST
ആലപ്പുഴ: അരൂരിൽ ആദ്യമായി യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ലീഡ് നേടി. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മനു സി. പുളിക്കലിനായിരുന്നു ലീഡ്.

പിന്നീട് വോട്ടെണ്ണൽ വോട്ടിംഗ് യന്ത്രത്തിലേക്ക് കടന്നതോടെയാണ് ഷാനിമോൾ മുന്നിലെത്തിയത്. 303 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്യുന്നത്.

അരൂർ എംഎൽഎയായിരുന്ന എ.എം.ആരിഫ് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫ് കോട്ടയെന്ന് കണക്കാക്കുന്ന മണ്ഡലമാണ് അരൂർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.