വി​ജ​യം ഉ​റ​പ്പി​ച്ച് ബി​ജെ​പി; ആ​ഘോ​ഷ​ത്തി​ന് ല​ഡു ത‍യാർ
Thursday, October 24, 2019 12:00 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വി​ജ​യം ഉ​റ​പ്പി​ച്ച് ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ ആ​ഘോ​ഷി​ക്കാ​നാ​യി ബി​ജെ​പി ത​യാ​റാ​ക്കി​യ ല​ഡു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വി​ജ​യി​ക​ളെ അ​ണി​യി​ക്കാ​നു​ള്ള ഹാ​ര​ങ്ങ​ളും പാ​ർ​ട്ടി സം​സ്ഥാ​ന ഓ​ഫീ​സി​ൽ ത​യാ​റാ​ണെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം മു​ന്നേ​റു​ക​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച 242 മ​ണ്ഡ​ല​ങ്ങ​ളി​ൽ 168ലും ​എ​ൻ​ഡി​എ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. കോ​ൺ​ഗ്ര​സ്-​എ​ൻ‌​സി​പി സ​ഖ്യം 66 ഇ​ട​ത്തി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്. എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വ​യ്ക്കും വി​ധ​മാ​ണ് എ​ൻ​ഡി​എ​യു​ടെ മു​ന്നേ​റ്റം.

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളു​ടെ ബ​ല​ത്തി​ലും കാ​ര്യ​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന​തി​നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​മു​റ​പ്പി​ച്ച മ​ട്ടി​ലാ​ണ് ബി​ജെ​പി. അ​തി​നാ​ല്‍ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലാ​ണ് ബി​ജെ​പി. അതേസമയം, ശ​ര​ദ് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​ജീ​വ പ്ര​ചാ​ര​ണം ന​ട​ത്തി​യ എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​വും പ്ര​തീ​ക്ഷ കൈ​വി​ടു​ന്നി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.