വട്ടിയൂർക്കാവിൽ യുഡിഎഫിന് അമ്പരപ്പ്; വി.കെ.പ്രശാന്ത് മുന്നിൽ
Thursday, October 24, 2019 9:32 AM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് ബഹുദൂരം മുന്നിലെത്തി. 2,461 വോട്ടുകളുടെ ലീഡാണ് പ്രശാന്ത് നേടിയത്.

യുഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ നിന്നും എൽഡിഎഫ് വലിയതോതിൽ വോട്ട് നേടിയതാണ് പ്രശാന്തിന്‍റെ മുന്നേറ്റത്തിന് കാരണമായത്. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറാണ് രണ്ടാമത്.

ബിജെപി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ ഇത്തവണ അവരുടെ പ്രകടനം മോശമായി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷാണ് ഇവിടെ സ്ഥാനാർഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.