വ്യ​വ​സാ​യ സൗ​ഹൃ​ദ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ കു​തി​ക്കു​ന്നു; 63-ാം റാങ്കിൽ
Thursday, October 24, 2019 9:39 AM IST
വാ​ഷിം​ഗ്ട​ൺ: വ്യ​വ​സാ​യ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്ക് വ​ൻ കു​തി​പ്പ്. ലോ​ക ബാ​ങ്കി​ന്‍റെ പ​ട്ടി​ക​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 77-ാം റാ​ങ്കി​ലാ​യി​രു​ന്ന ഇ​ന്ത്യ ഇ​ക്കു​റി 63-ലേ​ക്ക് ഉ​യ​ർ​ന്നു. ഒ​റ്റ​വ​ർ​ഷം കൊ​ണ്ട് 14 സ്ഥാ​ന​മാ​ണ് ഇ​ന്ത്യ ക​യ​റി​യ​ത്. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

സം​രം​ഭം തു​ട​ങ്ങു​ന്ന​തും ന​ട​ത്തു​ന്ന​തും സം​ബ​ന്ധി​ച്ച 10 മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ആ​റി​ലും ഇ​ന്ത്യ പു​രോ​ഗ​തി നേ​ടി. സം​രം​ഭ​ക​ത്തു​ട​ക്കം, നി​ർ​മാ​ണ അ​നു​മ​തി, വൈ​ദ്യു​തി ല​ഭ്യ​ത. വാ​യ്പാ ല​ഭ്യ​ത, അ​തി​ർ​ത്തി ക​ട​ന്നു​ള്ള വ്യാ​പാ​രം, ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണു നേ​ട്ടം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ പ​ദ്ധ​തി​യും വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​മാ​ണ് തുണയായതെന്നു ലോ​ക​ബാ​ങ്ക് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

2014ൽ ​ഇന്ത്യ 142-ാം സ്ഥാ​ന​ത്താ​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ 131, 100 എ​ന്നി​ങ്ങ​നെ മി​ക​വു നേ​ടി. 2018ൽ 23 സ്ഥാ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന് 77-ാം റാ​ങ്കി​ലെ​ത്തി. 190 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ന്യൂ​സി​ലാ​ൻ​ഡാ​ണ് ഒ​ന്നാ​മ​ത്. സിം​ഗ​പ്പു​ർ, ഹോ​ങ്കോം​ഗ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണു ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. അ​മേ​രി​ക്ക ആ​റാ​മ​തും യു​കെ എ​ട്ടാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.