യു​എ​പി​എ കേ​സ്: സ​ർ​ക്കാ​രി​നെ ന്യാ​യീ​ക​രി​ച്ച് എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള
Friday, November 8, 2019 6:32 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തെ തു​ട​ർ​ന്ന് യു​എ​പി​എ ചു​മ​ത്തി ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റു ചെ​യ്ത കേ​സി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ന്യാ​യീ​ക​രി​ച്ച് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള. യു​എ​പി​എ ചു​മ​ത്ത​രു​ത് എ​ന്ന് ത​ന്നെ​യാ​ണ് സി​പി​എം നി​ല​പാ​ട്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന് ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യു​ണ്ട്. ആ ​ച​ട്ട​ക്കൂ​ടി​ന​ക​ത്ത് നി​ന്നേ പ്ര​വ​ർ​ത്തി​ക്കാ​നാ​കൂ​വെ​ന്നും എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള പ​റ​ഞ്ഞു.

യു​എ​പി​എ ചു​മ​ത്തി​യ കേ​സി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്ന് ഇ​ന്ന് ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്നും അ​വ​ർ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നു​മാ​ണ് പാ​ർ​ട്ടി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു പേ​ർ​ക്കും മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്നും സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നി​രു​ന്നു.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ള​വ​ണ്ണ മൂ​ര്‍​ക്ക​നാ​ട് താ​ഹ ഫ​സ​ൽ (24), തി​രു​വ​ണ്ണൂ​ര്‍ പാ​ലാ​ട്ട് ന​ഗ​ര്‍ അ​ല​ന്‍ ഷു​ഹൈ​ബ് (20) എ​ന്നി​വ​രെ​യാ​ണ് മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​രു​വ​രും ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.