യു​എ​ഇ​യി​ൽ വാ​ട്സ്ആ​പ് കോ​ളു​ക​ൾ​ക്കു​ള്ള നി​രോ​ധ​നം നീ​ക്കും
Saturday, November 9, 2019 5:22 AM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ വാ​ട്സ്ആ​പ് കോ​ളു​ക​ള്‍​ക്കു​ള്ള നി​രോ​ധ​നം ഉ​ട​ൻ നീ​ക്കും. നാ​ഷ​ണ​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ കു​വൈ​ത്തി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വാ​ട്‌​സ്ആ​പു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ത്തി​ല്‍ ഇ​ള​വു ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ലൈ​സ​ന്‍​സു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മ്പ​നി​ക​ളാ​യ ഡു, ​ഇ​ത്തി​സാ​ലാ​ത്ത് എ​ന്നി​വ​യു​ടെ അ​നു​മ​തി കൂ​ടി ഇ​തി​നു വേ​ണ്ടി​വ​രും. അ​തേ​സ​മ​യം, വാ​ര്‍​ത്ത​യോ​ട് യു​എ​ഇ ടെ​ലി​കോം അ​തോ​റി​റ്റി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.