ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഞ്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം
Saturday, November 9, 2019 9:39 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഞ്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. ഇ​തി​ലൊ​രാ​ളെ അ​യോ​ധ്യ ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

അ​ടി​സ്ഥാ​ന​സൗ​ക​ര്യ-​വ്യ​വ​സാ​യ വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി മ​ഹേ​ന്ദ്ര പ്ര​സാ​ദ് അ​ഗ​ർ​വാ​ളി​നെ​യാ​ണ് അ​യോ​ധ്യ​യി​ലെ സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​ത്.

ഗ​താ​ഗ​ത വ​കു​പ്പ് ചീ​ഫ് സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് കു​മാ​ർ ഊ​ർ​ജ വ​കു​പ്പി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി പ​ദം വ​ഹി​ക്കും. കു​മാ​റി​ന് പ​ക​ര​ക്കാ​ര​നാ​യി എ​ൻ​ആ​ർ​ഐ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ രാ​ജേ​ഷ് കു​മാ​ർ സിം​ഗ് എ​ത്തും. നി​ല​വി​ൽ പ​ബ്ലി​ക് എ​ന്‍റ​ർ​പ്രൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് രാ​ജേ​ഷ് കു​മാ​ർ സിം​ഗ്. കു​മാ​ർ സിം​ഗി​ന്‍റെ പ​ദ​വ​യി​ലേ​ക്ക് ഊ​ർ​ജ​വ​കു​പ്പി​ലെ സെ​ക്ര​ട്ട​റി പ​ദം വ​ഹി​ച്ചി​രു​ന്ന അ​ലോ​ക് കു​മാ​റി​നെ നി​യ​മി​ച്ചു.

ആ​ർ​ഇ​ആ​ർ​എ സെ​ക്ര​ട്ട​റി അ​ബ്ബ​ർ അ​ഹ​മ്മ​ദി​ന് ന​മാ​മി ഗം​ഗ​യു​ടെ​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ​യും ചു​മ​ത​ല​യും ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.