അ​യോ​ധ്യ: സു​പ്രീം​കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു; ഐ​ക്യം നി​ല​നി​ർ​ത്ത​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി
Saturday, November 9, 2019 5:33 PM IST
ന്യൂ​ഡ​ൽ​ഹി: രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നാ​മെ​ല്ലാ​വ​രും പ​ര​സ്പ​ര ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ഇ​ന്ത്യ​ക്കാ​ർ​ക്കി​ട​യി​ലെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ​റി​ൽ കു​റി​ച്ചു.

രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ 2.77 ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഇ​ന്ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മ​സ്ജി​ദ് നി​ർ​മി​ക്കാ​ൻ പ​ക​രം അ​ഞ്ച് ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ൽ​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, കേ​സി​ൽ ക​ക്ഷി​യാ​യ ആ​ർ​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല.

കോ​ട​തി വി​ധി ആ​രു​ടെ​യും ജ​യ​മോ പ​രാ​ജ​യ​മോ ആ​യി കാ​ണ​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു. രാ​മ​നി​ൽ വി​ശ്വ​സി​ച്ചാ​ലും റ​ഹീ​മി​ൽ വി​ശ്വ​സി​ച്ചാ​ലും ദേ​ശ​ഭ​ക്തി നാം ​നി​ല​നി​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.