ത​മി​ഴ്നാ​ടി​നെ​തി​രെ ഗോ​ൾ ആ​റാ​ട്ട്; കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ൽ
Saturday, November 9, 2019 5:54 PM IST
കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ ദ​ക്ഷി​ണ​മേ​ഖ​ലാ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ത​മി​ഴ്നാ​ടി​നെ എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് കേ​ര​ളം ഫൈ​ന​ൽ റൗ​ണ്ട് ക​ളി​ക്കു​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്നു ഗോ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു കേ​ര​ളം. 24-ാം മി​നി​റ്റി​ൽ വി​ഷ്ണു​വാ​ണ് ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. ജി​ജോ​യു​ടെ പാ​സി​ൽ നി​ന്നാ​ണ് ഗോ​ൾ. 33-ാം മി​നി​റ്റി​ൽ ജി​തി​ൻ ര​ണ്ടാം ഗോ​ൾ നേ​ടി. 45-ാം മി​നി​റ്റി​ൽ ജി​തി​ൻ കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ ഗോ​ളും വ​ല​യി​ലാ​ക്കി.

ര​ണ്ടാം പ​കു​തി​യി​ലും കേ​ര​ളം ആ​ക്ര​മി​ച്ചാ​ണ് ക​ളി​ച്ച​ത്. 83-ാം മി​നി​റ്റി​ൽ മൗ​സു​ഫ് കേ​ര​ള​ത്തി​ന്‍റെ ലീ​ഡ് നാ​ലാ​ക്കി ഉ​യ​ർ​ത്തി. ബോ​ക്സി​ന് പു​റ​ത്ത് നി​ന്നു​ള്ള ഷോ​ട്ടി​ലൂ​ടെ​യാ​ണ് മൗ​സു​ഫ് ഗോ​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ ജി​ജോ​യും(90+2) എ​മി​ലും(90+4) കൂ​ടി വ​ല​കു​ലു​ക്കി​യ​തോ​ടെ കേ​ര​ളം വ​മ്പ​ൻ ജ​യ​ത്തി​ലെ​ത്തി.

യോ​ഗ്യ​താ റൗ​ണ്ടി​ൽ ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ആ​റു പോ​യി​ന്‍റു​മാ​യാ​ണ് കേ​ര​ളം മു​ന്നേ​റി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ന്ധ്ര​യെ മ​ട​ക്ക​മി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് ത​ക​ർ​ത്തി​രു​ന്നു കേ​ര​ളം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.