ഇ​ന്ത്യ​ൻ ജ​ന​ത പു​തി​യ ച​രി​ത്ര​മെ​ഴു​തി; അ​യോ​ധ്യ വി​ധി രാ​ജ്യം അം​ഗീ​ക​രി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Saturday, November 9, 2019 6:56 PM IST
ന്യൂ​ഡ​ൽ​ഹി: രാ​മ​ജ​ന്മ​ഭൂ​മി-​ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി രാ​ജ്യം പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ദ​ശാ​ബ്ദ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ത​ർ​ക്കം അ​വ​സാ​നി​ച്ചു. ജു​ഡീ​ഷ​റി​യു​ടെ സു​താ​ര്യ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വി​ധി​യാ​ണി​ത്. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ സു​വ​ർ​ണ അ​ധ്യാ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മാ​ധാ​ന ആ​ഹ്വാ​ന​വു​മാ​യി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ന​വം​ബ​ർ ഒ​മ്പ​ത് ച​രി​ത്ര ദി​ന​മാ​ണ്. ഇ​ന്ന​ത്തെ ദി​വ​സ​മാ​ണ് ബെ​ര്‍​ലി​ന്‍ മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​തു. ഇ​ന്നു​ത​ന്നെ​യാ​ണ് ക​ർ​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി തു​റ​ക്ക​പ്പെ​ട്ട​തും. അ​യോ​ധ്യ വി​ധി​യും ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ദി​വ​സം ന​ൽ​കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

കേ​സി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളി​ലു​മു​ള്ള വാ​ദ​ങ്ങ​ള്‍ വ​ള​രെ​യ​ധി​കം ക്ഷ​മ​യോ​ടെ​യാ​ണ് സു​പ്രീം​കോ​ട​തി കേ​ട്ട​ത്. വി​ഷ​മ​ക​ര​മാ​യ കേ​സു​ക​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി തെ​ളി​യി​ച്ചു. ഏ​ക​ക​ണ്ഠ​മാ​യാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്തി​നൊ​ട്ടാ​കെ ഇ​തു സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും മ​ത​ങ്ങ​ളും ഒ​രു​പോ​ലെ സ്വാ​ഗ​തം ചെ​യ്തു. ഇ​ന്ത്യ​യു​ടെ പു​രാ​ത​ന സം​സ്കാ​ര​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും തെ​ളി​വാ​ണ്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മാ​ണ് ന​മ്മു​ടെ സ​വി​ശേ​ഷ​ത. തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ഇ​വി​ടെ സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കാ​ര്‍ ച​രി​ത്ര​ത്തി​ല്‍ ഒ​രു പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ര്‍​ത്തി​രി​ക്കു​ന്നു. ന​വ ഇ​ന്ത്യ​യി​ൽ ഭ​യ​ത്തി​നും വി​ദ്വേ​ഷ​ത്തി​നും നി​ഷേ​ധാ​ത്മ​ക​ത​യ്ക്കും ന​വ​ഭാ​ര​ത​ത്തി​ൽ സ്ഥാ​ന​മി​ല്ല. രാ​ഷ്ട്ര​നി​ര്‍​മാ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഇ​പ്പോ​ള്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രൂ പു​തി​യ ച​രി​ത്രം ര​ചി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

അ​യോ​ധ്യ​യി​ലെ 2.77 ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​കൊ​ണ്ടു​ള്ള വി​ധി ഇ​ന്നു രാ​വി​ലെ​യാ​ണ് സു​പ്രീം​കോ​ട​തി പ്ര​ഖ്യാ​പി​ച്ച​ത്. മ​സ്ജി​ദ് നി​ർ​മി​ക്കാ​ൻ പ​ക​രം അ​ഞ്ച് ഏ​ക്ക​ർ ത​ർ​ക്ക​ഭൂ​മി​ക്കു പു​റ​ത്ത് അ​യോ​ധ്യ​യി​ൽ​ത്ത​ന്നെ അ​നു​വ​ദി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, കേ​സി​ൽ ക​ക്ഷി​യാ​യ ആ​ർ​ക്കും കോ​ട​തി സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ല്ല.

കോ​ട​തി വി​ധി ആ​രു​ടെ​യും ജ​യ​മോ പ​രാ​ജ​യ​മോ ആ​യി കാ​ണ​രു​തെ​ന്ന് നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു. രാ​മ​നി​ൽ വി​ശ്വ​സി​ച്ചാ​ലും റ​ഹീ​മി​ൽ വി​ശ്വ​സി​ച്ചാ​ലും ദേ​ശ​ഭ​ക്തി നാം ​നി​ല​നി​ർ​ത്ത​ണ​മെ​ന്നും മോ​ദി ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.