സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഫ​ഡ്നാ​വി​സി​നെ ക്ഷ​ണി​ച്ച് ഗ​വ​ർ​ണ​ർ
Saturday, November 9, 2019 11:43 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ ക്ഷ​ണി​ച്ച് ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് ബി​ജെ​പി​യെ ക്ഷ​ണി​ച്ച​ത്. ന​വം​ബ​ർ 11ന് ​രാ​ത്രി എ​ട്ടി​ന​കം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണം. അ​തേ​സ​മ​യം, ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം തെ‍​ളി​യി​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​കു​മോ എ​ന്ന​തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു​ത​ന്നെ നി​ല​വി​ലു​ള്ള ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മു​ണ്ട്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി പ​ദ​വി പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ശി​വ​സേ​ന രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​ഖ്യ​ത്തി​ൽ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തു. ഇ​തോ​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​യെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി ഒ​റ്റ​യ്ക്കു വി​ശ്വാ​സ​വോ​ട്ട് തേ​ടി പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് രാ​ജ്ഭ​വ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണു സൂ​ച​ന.

ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി ശി​വ​സേ​ന​യാ​ണ്. ബി​ജെ​പി ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഊ​ഴം ശി​വ​സേ​ന​യ്ക്കാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു​ള്ള സ​ഖ്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ൽ എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​മാ​ണ് ര​ണ്ടാ​മ​ത്. സേ​ന​യെ​യോ എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തെ​യോ ഗ​വ​ർ​ണ​ർ ക്ഷ​ണി​ക്കു​മെ​ന്ന സൂ​ച​ന​യു​മി​ല്ല.

‌ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ആ​രും ത​യാ​റാ​തി​രി​ക്കു​ക​യോ, ത​യാ​റാ​കു​ന്ന​വ​ർ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.