‌ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ൾ ര​ക്ഷ​പെ​ട്ടു; പി​ടി​യി​ലാ​യ​യാ​ൾ ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യെ​ന്ന് സ്ഥി​രീ​ക​ര​ണം
Saturday, November 9, 2019 10:58 PM IST
അ​ട്ട​പ്പാ​ടി: ആ​ന​ക്കെ​ട്ടി മേ​ഖ​ല​യി​ൽ ന​ട​ന്ന തെ​ര​ച്ചി​ലി​നി​ടെ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ ര​ക്ഷ​പെ​ട്ട​താ​യി ത​മി​ഴ്നാ​ട് സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്. തെ​ര​ച്ചി​ലി​നി​ടെ പി​ടി​യി​ലാ​യ ദീ​പ​ക് എ​ന്ന ച​ന്ദ്രു ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​യെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ലി​ൽ പ​രി​ക്കേ​റ്റു.

ഭ​വാ​നി ദ​ള​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ദീ​പ​ക്. എ​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ ആ​ളാ​ണ് ദീ​പ​ക്. ഇ‍​യാ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ ലാ​പ്ടോ​പി​ൽ നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.