അ​യോ​ധ്യ വി​ധി നി​രാ​ശാ​ജ​ന​കം: മു​സ്‌​ലിം ലീ​ഗ്
Monday, November 11, 2019 3:11 PM IST
പാ​ണ​ക്കാ​ട്: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി വി​ധി നി​രാ​ശാ​ജ​ന​ക​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ നേ​തൃ​യോ​ഗം. വി​ധി​യി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച വേ​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ധി​യി​ല്‍ വ​ലി​യ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ട്. രാ​ജ്യ​ത്തെ നി​യ​മം ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ട് മാ​ത്രം സ്വീ​ക​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളു​മാ​യും വി​ധി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം. ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നാ​ണ് ലീ​ഗ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.