ജോ​ലി ക​ഴി​ഞ്ഞ് ഉ​ല്ല​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല; പ​ബ്ബു​ക​ൾ ആ​ലോ​ച​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, November 11, 2019 3:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ നാം ​മു​ന്നോ​ട്ട് എ​ന്ന പ്ര​തി​വാ​ര പ​രി​പാ​ടി​യി​ലാ​ണ് സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ള്‍​ക്ക് അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യ​ത്. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദേ​ശി​ച്ചാ​ണ് പ​ബ്ബു​ക​ൾ​ക്കാ​യി ആ​ലോ​ചി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

രാ​ത്രി വൈ​കി​യും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലെ​യു​ള്ള​വ​ര്‍​ക്ക് ജോ​ലി​ക്ക് ശേ​ഷം അ​ല്‍​പം ഉ​ല്ല​സി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ അ​തി​ന് സൗ​ക​ര്യ​മി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ ആ​ക്ഷേ​പം സ​ര്‍​ക്കാ​റി​ന് മു​ന്നി​ല്‍ വ​രു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബെ​വ്റേ​ജ​സ് വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. ആ​ളു​ക​ള്‍ വ​രി​നി​ന്ന് ബു​ദ്ധി​മു​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ന​ല്ല രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ച ക​ട​ക​ളി​ല്‍ നി​ന്ന് നേ​രി​ട്ടു വാ​ങ്ങു​ന്ന സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​രു​ന്ന​ത് ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.