മുഷ്താഖ് അലി ട്വന്‍റി-20: കേരളത്തിന് ജയം
Monday, November 11, 2019 5:34 PM IST
തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്വന്‍റി-20യിൽ ത്രിപുരയ്ക്കെതിരേ കേരളത്തിന് 14 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റിന് 191 റണ്‍സ് നേടി. ത്രിപുരയുടെ പോരാട്ടം എട്ട് വിക്കറ്റിന് 177 റണ്‍സിൽ അവസാനിച്ചു.

28 പന്തിൽ 58 റണ്‍സ് അടിച്ച സച്ചിൻ ബേബിയുടെ കരുത്തിലാണ് കേരളം കൂറ്റൻ സ്കോർ നേടിയത്. നാല് ഫോറും നാല് സിക്സും സച്ചിൻ പറത്തി. രോഹൻ എസ്. കുന്നുമ്മൽ (30), മുഹമ്മദ് അസ്ഹറുദ്ദീൻ (25), ബേസിൽ തമ്പി (22) എന്നിവരും തിളങ്ങി. 54 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് ത്രിപുര നിരയിലെ ടോപ്പ് സ്കോറർ.

നാല് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ത്രിപുര ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ബേസിൽ തമ്പി രണ്ടു വിക്കറ്റുകൾ നേടി. ആദ്യ മത്സരത്തിൽ കേരളം തമിഴ്നാടിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.