ബി​ജെ​പി​യെ മാ​റ്റി​നി​ർ​ത്താ​ന​ല്ലേ..! ശി​വ​സേ​ന-​എ​ൻ​സി​പി സ​ഖ്യ​ത്തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സി​പി​എം
Monday, November 11, 2019 8:05 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന- എ​ൻ​സി​പി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം. ബി​ജെ​പി​യെ മാ​റ്റി നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​യാ​യ​തി​നാ​ൽ ഈ ​സ​ഖ്യ​ത്തെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ഏ​ക സി​പി​എം എം​എ​ൽ​എ സ​ഖ്യ​ത്തി​ന് പി​ന്തു​ണ എ​ഴു​തി ന​ൽ​കി​ല്ല. ദ​ഹാ​നു​വി​ല്‍ നി​ന്നു​ള്ള വി​നോ​ദ് നി​ക്കോ​ള്‍ ആ​ണ് സി​പി​എം എം​എ​ല്‍​എ. സി​പി​എം പി​ന്തു​ണ​യി​ല്ലാ​തെ ത​ന്നെ സ​ഖ്യ​ത്തി​ന് കേ​വ​ല ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നാണ് പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.