ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​യും
Monday, November 11, 2019 11:23 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ ജെ​എ​ൻ​യു​വി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​യും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് ജെ​എ​ൻ​യു അ​ധ്യാ​പ​ക അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ യോ​ഗം ചേ​രു​ക​യാ​ണ്. ക​ഴി​വു​കെ​ട്ട വി​സി​യെ മാ​റ്റ​ണ​മെ​ന്നും രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര​ന്മാ​രു​ടെ​യും പി​ന്തു​ണ സ​മ​ര​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.