അ​മ്പ​ല​മു​ക്കി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി; ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു
Tuesday, November 12, 2019 9:45 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്കി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30നാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പി​ന്‍റെ ചോ​ർ​ച്ച അ​ട​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്തു​നി​ന്നും ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

പേ​രൂ​ര്‍​ക്ക​ട​യി​ല്‍ നി​ന്ന് അ​മ്പ​ല​മു​ക്ക് വ​ഴി ക​വ​ടി​യാ​റി​ലേ​ക്കും വെ​ള്ള​യ​മ്പ​ല​ത്തേ​ക്കും മു​ട്ട​ട, പ​രു​ത്തി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​ങ്ങോ​ട്ടേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന 700 എം.​എം പ്രി​മോ പൈ​പ്പി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പേ​രൂ​ർ​ക്ക​ട, അ​മ്പ​ല​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടു കൂ​ടി ജ​ല​വി​ത​ര​ണം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.