ട്രെ​യി​നി​ടി​ച്ച് പ​രി​ക്കേ​റ്റ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, November 12, 2019 12:00 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ന്പാ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ട്രാ​ക്കി​ൽ വീ​ണ് പ​രി​ക്കേ​റ്റ ത്സാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി മ​രി​ച്ചു. തിങ്കളാഴ്ച രാ​ത്രി പ​ത്ത​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ജ​ന​ശ​താ​ബ്ദി ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ട്രാ​ക്കി​ൽ വീ​ണ​ത്.

ട്രെ​യി​ൻ ക​യ​റി ഇ​രു​കാ​ലു​ക​ളും വേ​ർ​പ്പെ​ട്ട അ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ നാ​ലു മ​ണി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വെ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.