കി​ഫ്ബി ഓ​ഡി​റ്റ് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കാ​ര​ണം: ചെ​ന്നി​ത്ത​ല
Tuesday, November 12, 2019 12:03 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി സ​ന്പൂ​ർ​ണ്ണ ഓ​ഡി​റ്റ് വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷാ​പാ​ത​വും ധൂ​ർ​ത്തും പു​റ​ത്ത് വ​രു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കോ​ടി ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​ത് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യാ​തെ​യും ഓ​ഡി​റ്റ് ന​ട​ത്താ​ത്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​രാ​ണാ​നു​മ​തി നി​ഷേ​ധി​ച്ച സ്പീ​ക്ക​റു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണ്. കി​ഫ്ബി​യി​ൽ 20 (2) വ​കു​പ്പ് പ്ര​കാ​രം ഓ​ഡി​റ്റ് ന​ട​ത്താ​ൻ ത​യാ​റാ​ക​ണം. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്പീ​ക്ക​ർ ചെ​യ്ത​ത്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി നി​ന്നാ​ണ് സ്പീ​ക്ക​ർ പെ​രു​മാ​റി​യ​തെ​ന്നും ഇ​ത് തി​ക​ച്ചും തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.