മുഷ്താഖ് അലി ട്വന്‍റി-20: കേരളത്തിന് രണ്ടാം ജയം
Tuesday, November 12, 2019 5:52 PM IST
തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്വന്‍റി-20 ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം ജയം. മണിപ്പൂരിനെ 75 റണ്‍സിനാണ് കേരളം തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം ഒൻപത് വിക്കറ്റിന് 149 റണ്‍സ് നേടി. മണിപ്പൂരിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 74 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. തിങ്കളാഴ്ച ത്രിപുരയ്ക്കെതിരേയും കേരളം ജയം നേടിയിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ മുൻ നായകൻ സച്ചിൻ ബേബിയാണ് കേരളത്തിന് മാന്യമായ സ്കോർ സമ്മാനിച്ചത്. 35 പന്തിൽ 48 റണ്‍സ് നേടിയ സച്ചിനാണ് കേരളത്തിന്‍റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ 29 റണ്‍സും വിഷ്ണു വിനോദ് 25 റണ്‍സും നേടി.

മണിപ്പൂർ നിരയിൽ 27 റണ്‍സ് നേടിയ ജോണ്‍സണ്‍ സിംഗാണ് ടോപ്പ് സ്കോറർ. കേരളത്തിന് വേണ്ടി എസ്.മിഥുൻ നാല് വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.