വാ​ള​യാ​ര്‍ കേ​സ്: പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി
Tuesday, November 12, 2019 4:22 PM IST
കൊ​ച്ചി: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യു​ടെ വി​ധി റ​ദ്ദാ​ക്ക​ണം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​മു​ള്‍​പ്പ​ടെ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

നീ​തി പൂ​ർ​വ​ക​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് വീ​ഴ്ച പ​റ്റി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നും അ​പ്പീ​ലി​ൽ ആ​രോ​പി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് വീ​ണ്ടും വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി നേ​ര​ത്തെ കോ​ട​തി ത​ള്ളി​യി​രു​ന്നു. പോ​ക്സോ കോ​ട​തി​യു​ടെ വി​ധി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​പ്പോ​ള്‍ കേ​സ് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.