ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: കാ​ര​ണം മാ​ന​സി​ക പീ​ഡ​ന​മെ​ന്ന് കു​ടും​ബം
Tuesday, November 12, 2019 4:59 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്രാ​സ് ഐ​ഐ​ടി വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​നം കാ​ര​ണ​മെ​ന്ന് കു​ടും​ബം. പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ ഒ​രു അ​ധ്യാ​പ​ക​ന്‍റെ പേ​രു​മു​ണ്ടെ​ന്നു കു​ടും​ബം ചൂ​ണ്ടി​ക്കാ​ണി​ച്ചു. മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് അ​ബ്ദു​ൽ ല​ത്തീ​ഫ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു കൊ​ല്ലം സ്വ​ദേ​ശി ഫാ​ത്തി​മ ല​ത്തീ​ഫ്(18) ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഫാ​ത്തി​മ​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ചെ​ന്നൈ കോ​ട്ടൂ​ര്‍​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

വി​ഷ​യം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​റ​പ്പു ന​ല്‍​കി. നി​ല​വി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.