ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി; ആ​ഞ്ഞ​ടി​ച്ച് പ​ള​നി​സ്വാ​മി
Wednesday, November 13, 2019 4:53 AM IST
ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. രാ​ഷ്ട്രീ​യ​ത്തി​ൽ ശി​വാ​ജി ഗ​ണേ​ശ​ന്‍റെ അ​തേ വി​ധി​യാ​ണു ക​മ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സി​നി​മ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു ക​മ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

ക​മ​ൽ​ഹാ​സ​ന് എ​ന്തു രാ​ഷ്ട്രീ​യ​മാ​ണ് അ​റി​യു​ക?. ഈ ​സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു ക​മ​ൽ​ഹാ​സ​ന് വ​ല്ല അ​റി​വു​മു​ണ്ടോ?. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​യ​റ്റ​റി​ൽ പോ​യി ത​ന്‍റെ സി​നി​മ കാ​ണാ​ൻ വേ​ണ്ടി​യാ​കും ക​മ​ൽ​ഹാ​സ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. അ​യാ​ൾ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി എ​ന്താ​ണു​ചെ​യ്തി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ എ​ത്ര പ​ഞ്ചാ​യ​ത്തു​ക​ളു​ണ്ടെ​ന്നും കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ണ്ടെ​ന്നും ക​മ​ൽ​ഹാ​സ​ന് അ​റി​യു​മോ?- പ​ള​നി​സ്വാ​മി ചോ​ദി​ച്ചു.

ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തെ ദു​ഷ്ട​ശ​ക്തി​ക​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണു ക​മ​ൽ പ​റ​യു​ന്ന​ത്. എ​ന്നി​ട്ടും അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല?. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​ക്ക് എ​ത്ര വോ​ട്ട് കി​ട്ടി?. ഇ​ത്ര​നാ​ൾ ക​മ​ൽ​ഹാ​സ​ൻ എ​വി​ടെ​യാ​യി​രു​ന്നു? സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക​യും പ​ണ​മു​ണ്ടാ​ക്കു​ക​യും അ​ല്ലാ​തെ വേ​റെ എ​ന്താ​ണു ക​മ​ൽ​ഹാ​സ​ൻ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും പ​ള​നി​സ്വാ​മി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.