മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും; ശി​വ​സേ​ന​യി​ല്‍ പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ബി​ജെ​പി
Wednesday, November 13, 2019 5:09 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് നാ​രാ​യ​ണ്‍ റാ​ണെ. കോ​ണ്‍​ഗ്ര​സി​നും എ​ൻ​സി​പി​ക്കും ശി​വ​സേ​ന​ക്കും കൂ​ടി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ക​രു​തു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സും എ​ൻ​സി​പി​യും ശി​വ​സേ​ന​യെ മ​ണ്ട​ൻ​മാ​രാ​ക്കു​ക​യാ​ണ്. ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും നാ​രാ​യ​ണ്‍ റാ​ണെ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു റാ​ണെ​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് റാ​ണെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ഗ​വ​ർ​ണ​ർ ഭ​ഗ​ത്സിം​ഗ് കോ​ഷി​യാ​രി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രി​സ​ഭ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു വ​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​ധി​ക സ​മ​യം അ​നു​വ​ദി​ച്ചു ന​ൽ​കാ​ത്ത ഗ​വ​ർ​ണ​ർ​ക്കെ​തി​രേ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ശി​വ​സേ​ന സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ൽ ശി​വ​സേ​ന​യ്ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

ബ്രി​ക്സ് സ​മ്മേ​ള​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ്ര​സീ​ലി​ലേ​ക്കു പോ​കു​ന്ന​തി​ന്‍റെ തൊ​ട്ടു മു​ൻ​പാ​യി അ​ടി​യ​ന്ത​ര കാ​ബി​ന​റ്റ് യോ​ഗം ചേ​ർ​ന്നാ​ണു രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. ഇ​തേ​ത്തു​ട​ർ​ന്ന് 15 മി​നി​റ്റ് വൈ​കി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മാ​നം പു​റ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.