ശ​ബ​രി​മ​ല: പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വി​ധി വ്യാ​ഴാ​ഴ്ച
Wednesday, November 13, 2019 12:25 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന ഉ​ത്ത​ര​വി​ന് എ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ് രാ​വി​ലെ 10.30ന് ​വി​ധി​പ​റ​യു​ക. 56 പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി.

ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 28നാ​ണ് ശ​ബ​രി​മ​ല​യി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി വി​ധി​പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ 12 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ധി. വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളും റി​ട്ടും ഉ​ൾ​പ്പെ​ടെ 65 പ​രാ​തി​ക​ൾ വ​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം നീ​ണ്ട വാ​ദ​മാ​ണ് ഹ​ർ​ജി​ക​ളി​ൽ​മേ​ൽ ന​ട​ന്ന​ത്. പി​ന്നീ​ട് വി​ധി പ​റ​യാ​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ഞായറാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കും.

യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി കേ​ര​ള​ത്തി​ൽ വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​രി​നെ​തി​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ടു​ത്ത ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം കേ​സി​ൽ 27,000 പേ​രാ​ണ് പ്ര​തി​ക​ളാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.