ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​രു​മെ​ന്ന് പ്ര​തി​പ​ക്ഷം; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, November 13, 2019 1:41 PM IST
തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കു ക​രാ​ർ ന​ൽ​കി​യ​തി​ലൂ​ടെ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ള്ള ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​രു​മെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ത​ള്ളി മു​ഖ്യ​മ​ന്ത്രി. ആ​ശ​ങ്ക വേ​ണ്ടെ​ന്നും രേ​ഖ​ക​ൾ ഭ​ദ്ര​മാ​യി​രി​ക്കാ​ന്‍ എ​ല്ലാ ന​ട​പ​ടി​ക​ളു​മെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ലെ കെ.​എ​സ്.​ശ​ബ​രി​നാ​ഥാ​ണ് വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ ഊ​രാ​ളു​ങ്ക​ലി​ന് ഡാ​റ്റാ ബേ​സ് കൈ​മാ​റ​രു​ത്. ഡാ​റ്റാ ബേ​സ് ഊ​രാ​ളു​ങ്ക​ലി​ന് ന​ൽ​ക​രു​തെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യു​ടെ​യും ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും റി​പ്പോ​ർ​ട്ട് നി​ല​വി​ലു​ണ്ട്. ഇ​ത് മാ​നി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ഊ​രാ​ളു​ങ്ക​ലി​ന് ഡാ​റ്റാ ബേ​സ് ന​ൽ​കാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന​ത്- ശ​ബ​രീ​നാ​ഥ് ആ​രോ​പി​ച്ചു. യാ​തൊ​രു ടെ​ൻ​ഡ​റും ഇ​ല്ലാ​തെ​യാ​ണ് അ​തീ​വ സു​ര​ക്ഷാ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ഡാ​റ്റാ ബേ​സി​ലേ​ക്ക് ഊ​രാ​ളു​ങ്ക​ലി​ന് പ്ര​വേ​ശ​നം ഇ​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും ശ​ബ​രി​നാ​ഥ് സ​ഭ​യി​ൽ പ​റ​ഞ്ഞു.

പാ​സ്‌​പോ​ര്‍​ട്ട് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​ന്‍റെ പേ​ര്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​ര്‍, പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ പ്ര​സ്തു​ത വ്യ​ക്തി ഏ​തെ​ങ്കി​ലും കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു മ​ന​സ്സി​ലാ​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണ് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്ക് ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള അ​ധി​കാ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മാ​ത്ര​മേ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ളൂ​യെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.

പോ​ലീ​സ് ഡാ​റ്റാ സു​ര​ക്ഷ സം​ര​ക്ഷി​ക്കും. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ല. ഊ​രാ​ളു​ങ്ക​ൽ ത​ങ്ങ​ളു​ടെ കൈ​കു​ഞ്ഞ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന​ല്ലൊ​രു സ്ഥാ​പ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​രു​ത്. പോ​ലീ​സ് ര​ഹ​സ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നും പി​ണ​റാ​യി സ​ഭ​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.