കാ​ബൂ​ളി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, November 13, 2019 8:46 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 20 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക്വ​സാ​ബ മേ​ഖ​ല​യി​ലെ തെ​രു​വോ​ര​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സ്‌​ഫോ​ട​ന വ​സ്തു​ക്ക​ൾ നി​റ​ച്ച കാ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നി​ട​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ​ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. കാ​ബൂ​ളി​ൽ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.