അ​ണ​ക്ക​ര​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, November 13, 2019 9:48 PM IST
അ​ണ​ക്ക​ര: ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് സി​ഐ​ടി​യു ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. കു​രു​വി​ള, ബാ​ബു, കു​ഞ്ഞു​മോ​ൻ, ബി​നോ​യ് എ​ന്നി​വ​രെ​യാ​ണ് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ണ​ക്ക​ര​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബാ​ങ്കി​ൽ ലോ​ക്ക​ർ ഇ​റ​ക്കാ​ൻ എ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രെ​യും തൊഴിലാളികൾ ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ഏ​ഴ് പേ​ർ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.