ശ​ര​ത് പ​വാ​റി​നെ മ​ർ​ദി​ച്ച അ​ക്ര​മി എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ൽ
Thursday, November 14, 2019 2:39 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​പി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ശ​ര​ത് പ​വാ​റി​നെ മ​ർ​ദി​ച്ച അ​ക്ര​മി എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​റ​സ്റ്റി​ൽ. അ​ർ​വീ​ന്ദ​ർ സിം​ഗ് എ​ന്ന ഹ​ർ​വീ​ന്ദ​ർ സിം​ഗി​നെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 2011ൽ ​യു​പി​എ സ​ർ​ക്കാ​രി​ൽ പ​വാ​ർ മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് സം​ഭ​വം.

2011 ന​വം​ബ​ർ 24ന് ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ ആ​സ്ഥാ​ന​ത്ത് വ​ച്ച​താ​ണ് പ​വാ​റി​നു മ​ർ​ദ​ന​മേ​റ്റ​ത്. വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​ർ​വീ​ന്ദ​ർ പ​വാ​റി​നെ മ​ർ​ദി​ച്ച​ത്. 2014ൽ ​ഇ​യാ​ളെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യി ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മ​ന്ദി​ർ മാ​ർ​ഗ് എ​സ്ഐ വി​ക്രം​ജി​ത്ത് സിം​ഗി​ന്‍റെ തേൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ർ​വീ​ന്ദ​ർ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.