ഇ​ൻ"ഡോ​ർ‌' ഓ​പ്പ​ണാ​ക്കി​യ​ത് ബം​ഗ്ലാ​ദേ​ശ്; ഇ​ന്ത്യ​ക്ക് ഫീ​ൽ​ഡിം​ഗ്
Thursday, November 14, 2019 9:22 AM IST
ഇ​ൻ​ഡോ​ർ: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ര​മ്പ​ര​യി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​ൻ​ഡോ​റി​ൽ ന​ട​ക്കു​ന്ന​ത്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ ഇ​തു​വ​രെ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ജ​യം നേ​ടി​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യും സ​മ്പൂ​ർ​ണ ജ​യ​ത്തി​ൽ കു​റ​ഞ്ഞ ഒ​ന്നു​കൊ​ണ്ടും വി​രാ​ട് കോ​ഹ്‌​ലി​യും സം​ഘ​വും തൃ​പ്തി യ​ട​യി​ല്ല. ര​ണ്ടാം മ​ത്സ​രം 22ന് ​കോ​ൽ​ക്ക​ത്ത​യി​ൽ ഡേ-​നൈ​റ്റ് ആ​യാ​ണ്.

ത​മിം ഇ​ക്ബാ​ലും വി​ല​ക്ക് നേ​രി​ടു​ന്ന ഷ​ക്കീ​ബ് അ​ൽ ഹ​സ​നും ഇ​ല്ലാ​തെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ഇ​റ​ങ്ങു​ന്ന​ത്. ജ​സ്പ്രീ​ത് ബും​റ​യു​ടെ അ​ഭാ​വ​ത്തി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നി​ലം​പ​രി​ശാ​ക്കി​യ ബൗ​ളിം​ഗ് സം​ഘ​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. മു​ഷ്ഫി​ക്ക​ർ റ​ഹീം, മു​ഹ​മ്മ​ദു​ള്ള റി​യാ​ദ്, ക്യാ​പ്റ്റ​ൻ മൊ​മി​നു​ൾ ഹ​ഖ് തു​ട​ങ്ങി​യ​വ​രി​ലാ​ണ് ബം​ഗ്ലാ ദേ​ശി​ന്‍റെ പ്ര​തീ​ക്ഷ.

ബാ​റ്റിം​ഗി​ലും ഇ​ന്ത്യ​യു​ടെ ക​രു​ത്ത് അ​പാ​ര​മാ​ണ്. രോ​ഹി​ത് ശ​ർ​മ ഓ​പ്പ​ണ​റാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ന​ട​ത്തി​യ പ്ര​ക​ട​നം ഇ​ന്ത്യ​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ച്ചു. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി, ചേ​തേ​ശ്വ​ർ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ എ​ന്നി​വ​രും ഫോ​മി​ലാ​ണ്. ഇ​വ​രെ നി​ല​യ്ക്കു നി​ർ​ത്തു​ക എ​ന്ന ശ്ര​മ ക​ര​മാ​യ ദൗ​ത്യ​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, ത​യ്ജു​ൾ ഇ​സ്‌​ലാം, മെ​ഹി​ഡി ഹ​സ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബൗ​ളിം​ഗ് സം​ഘ​ത്തി​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.