റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി
Thursday, November 14, 2019 9:52 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജൈ​ർ ബൊ​ൽ​സൊ​നാ​രോ മു​ഖ്യാ​തി​ഥി​യാ​വും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണം അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ബ്ര​സീ​ലി​ൽ എ​ത്തി​യ മോ​ദി ജൈ​ർ ബൊ​ൽ​സൊ​നാ​രോയു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്.

ബ്ര​സീ​ലു​മാ​യി ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണു ബൊ​ൽ​സൊ​നാ​രോ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ആ​രാ​ഞ്ഞ​ത്. ശാ​സ്ത്ര സാ​ങ്കേ​തി​ക​രം​ഗ​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.