സ്വർണ വില കൂടി
Thursday, November 14, 2019 10:53 AM IST
കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപയുടെ വർധനവുണ്ടായിരുന്നു.

28,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 3,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.