മുഷ്താഖ് അലി ട്വന്‍റി-20: കേരളത്തിന് മൂന്നാം ജയം
Thursday, November 14, 2019 1:16 PM IST
തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്വന്‍റി-20 ടൂർണമെന്‍റിൽ കേരളത്തിന് മൂന്നാം ജയം. കരുത്തരായ വിദർഭയെ കേരളം 26 റണ്‍സിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റിന് 162 റണ്‍സ് നേടി. വിദർഭയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ഫോമിലെത്തിയ നായകൻ റോബിൻ ഉത്തപ്പയുടെ മികവിലാണ് കേരളം മികച്ച സ്കോർ നേടിയത്. 39 പന്തിൽ അഞ്ച് സിക്സും രണ്ടു ഫോറും ഉൾപ്പടെ 69 റണ്‍സോടെ ഉത്തപ്പ പുറത്താകാതെ നിന്നു. സച്ചിൻ ബേബി 39 റണ്‍സോടെ നായകന് പിന്തുണ നൽകി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികച്ച ബൗളിംഗാണ് വിദർഭയെ പിടിച്ചുകെട്ടാൻ കേരളത്തെ സഹായിച്ചത്. കെ.എം.ആസിഫ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.