ശ​ബ​രി​മ​ല വി​ധി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, November 14, 2019 5:53 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രാ​യ പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ലേ​ക്ക് വി​ട്ട സു​പ്രീം കോ​ട​തി വി​ധി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി അ​തേ രീ​തി​യി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. വി​ധി എ​ന്താ​യാ​ലും അം​ഗീ​ക​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​കോ​പ​ന​ങ്ങ​ളും എ​ല്ലാം അ​തി​ന്‍റെ വ​ഴി​ക്ക് ന​ട​ക്കും. വി​ധി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു തി​ടു​ക്ക​വും ഇ​ല്ല. വി​ധി​യി​ൽ സ്റ്റേ​യി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.