ആ​ർ​എ​സ്എ​സ് പ​താ​ക നീ​ക്കം ചെ​യ്ത ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്
Thursday, November 14, 2019 8:33 PM IST
മി​ർ​സാ​പു​ർ: ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും ആ​ര്‍​എ​സ്എ​സ് പ​താ​ക നീ​ക്കം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സെ​ടു​ത്തു. യു​പി​യി​ലെ മി​ർ​സാ​പു​ർ ക്യാ​ന്പ​സി​ലാ​ണ് സം​ഭ​വം. ബനാറസ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സൗ​ത്ത് ക്യാ​മ്പ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് കി​ര​ണ്‍ ഡാം​ലെ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പേരിലാണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​താ​ക നീ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഡാം​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു. ആ​ർ​എ​സ്എ​സി​ന്‍റെ യോ​ഗ​ത്തി​നി​ടെ​യാ​ണ് ഡാം​ലെ പ​താ​ക നീ​ക്കം ചെ​യ്‌​തെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.